മലയാള സിനിമയുടെ കാരണവരായ പ്രമുഖ നടൻ മധു ഇന്ന് തന്റെ 93-ാം പിറന്നാൾ ആഘോഷിക്കുന്നു. വിശേഷണങ്ങൾക്കതീതമായി മലയാള ചലച്ചിത്രലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.
മലയാള സിനിമയുടെ ശൈശവ ദശമുതൽ ഈ കലായാത്രയുടെ ഭാഗമായിരുന്ന അദ്ദേഹം നിലവിൽ വിശ്രമജീവിതം നയിക്കുകയാണ്. മലയാളിയുടെ ഹൃദയതന്ത്രികളിൽ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങൾ ഉണർത്തിയ മഹാനടനാണ് മധു.
ഭാവതീവ്രമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രലോകത്തിന്റെ കാരണവർ സ്ഥാനത്തേക്ക് എത്തിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും അദ്ദേഹത്തെ നാഷണൽ സ്കൂൾ ഓഫ് ड्राമയിലെത്തിച്ചത്.
പ്രേംനസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലഘട്ടത്തിലാണ് അദ്ദേഹം മലയാള സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. എം.എൻ.
പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപാടുകൾ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. മലയാളിയുടെ വിരഹത്തിന്റെ പ്രതീകമായി മാറിയ ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പരീക്കുട്ടി, ‘ഭാർഗ്ഗവീനിലയ’ത്തിലെ സാഹിത്യകാരൻ, ‘സ്വയംവര’ത്തിലെ വിശ്വം തുടങ്ങിയവ അദ്ദേഹത്തിന്റെ അഭിനയപാടവം വിളിച്ചോതുന്ന മാസ്റ്റർപീസ് കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്.
‘ഓളവും തീരവും’, ‘ഉമ്മാച്ചു’, ‘ഇതാ ഇവിടെവരെ’, ‘ഏണിപ്പടികൾ’, ‘ഒറ്റയടിപ്പാതകൾ’, ‘നാടുവാഴികൾ’, ‘സ്പിരിറ്റ്’ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ വിജയങ്ങൾ നേടിയ സിനിമകളിലും നായകനായും സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം വിസ്മയിപ്പിച്ചു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ ‘സാത്ത് ഹിന്ദുസ്ഥാനി’യിലും അദ്ദേഹം സുപ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്യുകയും പതിനാറോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം, ടെലിവിഷൻ പരമ്പരകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ മാനിച്ച് കേരള സർക്കാരിന്റെ ജെ.സി.
ഡാനിയേൽ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്കും കലാരംഗത്തിനും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

