കൊച്ചി: ബഷീര്‍ ബഷിയും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. വ്ളോഗിലൂടെയായി എല്ലാവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. പെട്ടെന്ന് തന്നെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. യാത്രകളും ഔട്ടിംഗുമൊക്കെയായി എല്ലാ വിശേഷങ്ങളും ഇവര്‍ പങ്കിടാറുണ്ട്. മക്കളുടെ പിറന്നാളും ഭാര്യമാരുടെ പിറന്നാളും വെഡ്ഡിംഗ് ആനിവേഴ്സറിയുമെല്ലാം ഇവര്‍ ഗംഭീരമായി ആഘോഷിക്കാറുണ്ട്.
മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ബഷീര്‍ ആദ്യം പറഞ്ഞത് സുഹാനയോടായിരുന്നു. സുഹാനയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ ജീവിതത്തിലേക്ക് മഷൂറ വന്നത്. നല്ലൊരു സുഹൃത്തും സഹോദരിയുമാണ് മഷൂറ എന്നും സുഹാന പറഞ്ഞിരുന്നു. സുഹാനയെക്കുറിച്ച് വാചാലയായുള്ള മഷൂറയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.നമ്മള് അമേസിംഗാണെന്ന് കരുതുന്നൊരു സുഹൃത്ത് നമുക്ക് ആവശ്യമാണ്. മത്സര ബുദ്ധിയോ, ഇഅസൂയയോ ഇല്ലാത്തൊരു ഫ്രണ്ട്. ഞാന്‍ നിനക്കായി ഇവിടെയുണ്ട് എന്നെപ്പോഴും പറയുന്നൊരാള്‍. അത് നീയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അതുപോലെയൊരു എനര്‍ജിയുണ്ട്. എന്റെ കാര്യത്തില്‍ ഈ പറഞ്ഞതെല്ലാം നീയാണെന്നുമായിരുന്നു മഷൂറ കുറിച്ചത്.
സുഹാനയും മഷൂറയും സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് ഇരുവരും വ്യക്തമാക്കിയതാണ്. അവരവര്‍ക്ക് ഇഷ്ടമായ കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. യാത്ര പോവുമ്പോള്‍ ഇഷ്ടമുള്ള സീറ്റിലാണ് ഇരിക്കാറുള്ളത്. ആദ്യം വന്ന ആളാണെന്ന് കരുതി ഫ്രണ്ട് സീറ്റ് തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും തനിക്കില്ലെന്ന് സുഹാന വ്യക്തമാക്കിയിരുന്നു.
ആദ്യഭാര്യ, രണ്ടാം ഭാര്യ എന്നൊന്നും ഞങ്ങളുടെ വീട്ടിലില്ല. സൗഹൃദത്തോടെ പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ കഴിയുന്നത്. മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലെങ്കില്‍ കുടുംബജീവിതം ശരിയായി പോവില്ല. ഇവിടെ എല്ലാവരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോവുന്നത്. ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ പരസ്പരം മനസിലാക്കി അഡ്ജസ്റ്റ് ചെയ്ത് പോയേ പറ്റൂ. അതാണ് തന്റെ കുടുംബജീവിതം സന്തോഷകരമായി മുന്നേറുന്നതിന്റെ കാരണമെന്നും ബഷീര്‍ പറഞ്ഞിരുന്നു.
‘നിയമ നടപടി എടുക്കും’: ഷങ്കര്‍ ഭീഷണിപ്പെടുത്തിയത് ഏത് ചിത്രത്തെ, കങ്കുവയോ, ദേവരയോ? ചര്‍ച്ച മുറുകുന്നു
ശ്രീവിദ്യയുടെ ഭര്‍ത്താവിന്റെയും ‘വിവാഹ സമ്മാനങ്ങളുടെ’ അണ്‍ബോക്സിംഗ് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]