കൊച്ചി ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞെങ്കിലും
എതിരെ യൂത്ത് കോൺഗ്രസിൽനിന്നു തന്നെ ആരോപണങ്ങൾ ഉയരുന്നു. എറണാകുളം ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വാട്സാപ് ഗ്രൂപ്പിലാണ്, രാഹുലിന്റെ പെരുമാറ്റദൂഷ്യം മൂലം 2 പെൺകുട്ടികൾ കെഎസ്യു വിട്ടതായും രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചതായും ജില്ലാ സെക്രട്ടറിമാരിൽ ഒരാൾ സന്ദേശമയച്ചത്.
നാണംകെട്ടവൻമാരെ ചുമക്കേണ്ട
ആവശ്യമെന്താണെന്നു ചോദിച്ചു ജില്ലാ വൈസ് പ്രസിഡന്റ് ഇടപെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. ഗ്രൂപ്പിൽ അംഗമായിരുന്ന രാഹുലിനെ ഒഴിവാക്കിയ ശേഷമാണു ജില്ലാ സെക്രട്ടറി ശബ്ദസന്ദേശം അയച്ചത്.
എന്നാൽ, ഗ്രൂപ്പിലെ ചർച്ച ചോർന്നതോടെ അതെച്ചൊല്ലിയായി തർക്കം. ഇതിനിടെ, സന്ദേശം ഡിലീറ്റ് ചെയ്തു.
തർക്കം രൂക്ഷമായതോടെ ഗ്രൂപ്പ് ‘അഡ്മിൻ ഒൺലി’യാക്കി ജില്ലാ നേതൃത്വം തലയൂരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

