
കാസര്‍കോട്: ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തിയത്.
കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർകാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നിട്ടുണ്ടായിരുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതാണ് സർവ്വേ ഫലം എന്ന് അസി: ഫോറസ്റ്റ് കൺസർവേറ്റർ എ ഷജ്ന കരീം, ഡോ: റോഷ് നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]