ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പുതിയ ഫീച്ചറുമായി Google Photos വരുന്നു. ചിത്രങ്ങളിലെയും സ്ക്രീൻഷോട്ടുകളിലെയും സെൻസിറ്റീവ് വിവരങ്ങൾ കൂടുതൽ പ്രൊഫഷണൽ രീതിയിൽ മറയ്ക്കാൻ സഹായിക്കുന്ന ‘റിഡാക്റ്റ്’ (Redact) ഓപ്ഷൻ ആപ്പിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജനപ്രിയ ആപ്പുകളുടെ കോഡ് വിശകലനത്തിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. Google Photos പതിപ്പ് 7.85.0.950510832-ന്റെ കോഡ് പരിശോധിച്ചപ്പോഴാണ് ഈ പുതിയ സംവിധാനം കണ്ടെത്തിയത്.
മാർക്ക്അപ്പ് ടൂൾ വിഭാഗത്തിൽ പെൻ, ഹൈലൈറ്റർ, ടെക്സ്റ്റ് എന്നിവയ്ക്കൊപ്പമാണ് ഈ പുതിയ ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നത്. കോഡിൽ നിന്നുമാത്രം കണ്ടെത്തിയതിനാൽ ഈ ഫീച്ചർ പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടില്ല.
എങ്കിലും ചിത്രങ്ങളിലെ രഹസ്യ വിവരങ്ങളും അനാവശ്യ ഭാഗങ്ങളും കൂടുതൽ വ്യക്തതയോടെ മറയ്ക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്ലർ ചെയ്യുകയോ പിക്സലേഷൻ വരുത്തുകയോ ചെയ്യുന്നതിന് പുറമെ വ്യത്യസ്ത പാറ്റേണുകൾ കൂടി ഉൾപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ഇത് ഏറെ പ്രയോജനകരമാകും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ചിത്രങ്ങൾ സൂക്ഷിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് Google Photos. എഐ (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി നൂതന ഫീച്ചറുകളാണ് കഴിഞ്ഞകാലങ്ങളിൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഫോട്ടോകൾക്ക് പുറമെ മികച്ച വീഡിയോ പിന്തുണയും കമ്പനി ഉറപ്പാക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ പുതുമയുള്ള അനുഭവങ്ങൾ നൽകിക്കൊണ്ട് ആപ്പിന്റെ പ്രവർത്തനങ്ങൾ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

