സിക്കിമിലുണ്ടായ കനത്ത ദുരന്തത്തിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മരണമടഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തമുഖത്തുനിന്നും അനീഷിന്റെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു.
അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായി ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി.
അപകടസ്ഥലത്ത് അനീഷിന്റെ ബന്ധുക്കൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. 2011 മുതൽ എൻഎച്ച്പിസി (NHPC) ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അനീഷ്.
തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലെ തീസ്ത പ്രദേശത്ത് തുരങ്കം തകർന്നുള്ള അപകടം ഉണ്ടായത്. നിലവിൽ ഈ ദുരന്തത്തിൽ ആകെ 22 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ മാത്രം 9 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

