തിരുവനന്തപുരം നഗരത്തിൽ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിന്റെ പശ്ചാത്തലത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അധികൃതർ ഉത്തരവിട്ടു. 23-07-2026 തീയതിയിലാണ് പ്രക്ഷോഭം നടക്കുന്നത്.
ഈ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനഗതാഗതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ: പേരൂർക്കട
ഭാഗത്തുനിന്ന് വെള്ളയമ്പലം വഴി കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തേണ്ട വലിയ വാഹനങ്ങൾ പേരൂർക്കട, ഊളമ്പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപഴിഞ്ഞി, ശ്രീമുലം ക്ലബ് ജംക്ഷൻ, വഴുതക്കാട്, വിമൻസ് കോളജ് ജംക്ഷൻ എന്നീ റൂട്ടുകൾ വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഈ ഭാഗങ്ങളിലെ ചെറിയ വാഹനങ്ങൾ കവടിയാർ, ഗോൾഫ് ലിങ്ക്സ്, പൈപ്പിൻമൂട്, ശാസ്തമംഗലം വഴിയാണ് യാത്ര ചെയ്യേണ്ടത്. മറുവശത്ത്, തമ്പാനൂർ, കിഴക്കേക്കോട്ട
ഭാഗങ്ങളിൽ നിന്ന് പേരൂർക്കട, ശാസ്തമംഗലം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കിഴക്കേക്കോട്ട, ഓവർ ബ്രിജ്, തമ്പാനൂർ, പനവിള, പ്ലാമൂട്, മരപ്പാലം, കുറവൻകോണം, കവടിയാർ എന്നീ പാതകൾ ഉപയോഗിക്കണം.
ഇതേ ദിശയിലുള്ള ചെറിയ വാഹനങ്ങൾ കോർപറേഷൻ ഓഫിസ്, നന്തൻകോട്, ദേവസ്വം ബോർഡ്, ഗോൾഫ് ലിങ്ക്സ് എന്നീ വഴികളിലൂടെ സഞ്ചരിക്കണമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

