തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ വീണ്ടും കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചിയാണ് സാമൂഹ്യവിരുദ്ധർ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഗോപുരത്തിന് സമീപം സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പതിവ് പൂജകൾക്കായി നട
തുറക്കാനെത്തിയവരാണ് മോഷണ വിവരം ആദ്യമായി അറിയുന്നത്. സംഭവസ്ഥലത്ത് പരിശോധന നടത്തിയതിൽ നിന്നും കാണിക്ക വഞ്ചിയിൽ ഉണ്ടായിരുന്ന ചെറിയ തുകയ്ക്ക് പുറമെ, മോഷ്ടാവ് രക്ഷപ്പെട്ട
വഴിയിലുടനീളം കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോഷണം നടത്തുന്നതിനിടയിൽ ആളുകളുടെ സാന്നിധ്യമോ അനക്കമോ മനസ്സിലാക്കിയ പ്രതി പെട്ടെന്ന് രക്ഷപ്പെട്ടതാകാാം എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
സംഭവത്തെ തുടർന്ന് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് മലയിൻകീഴ് കാണവിള ഗുരുമന്ദിരത്തിലെ കാണിക്കപ്പെട്ടി തകർത്തും, ബാലരാമപുരത്തിന് സമീപമുള്ള പ്രദേശങ്ങളിലും സമാനമായ രീതിയിൽ പണം കവർന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

