ഗാലക്സി അൺപാക്ക്ഡ് ചടങ്ങിലൂടെ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയായ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8, ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ, ഗാലക്സി ഇസഡ് ഫ്ലിപ്പ് 8 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ വീതിയുള്ള ഡിസൈനുമായാണ് ഈ വർഷത്തെ പ്രധാന ആകർഷണമായ ഇസഡ് ഫോൾഡ് 8 എത്തുന്നത്.
ഗാലക്സി ഇസഡ് ഫോൾഡ് 8 മികച്ച അനുഭവമാണ് നൽകുന്നതെങ്കിലും, ഈ ഫോണുകളുടെ ഉയർന്ന വിലയിൽ വലിയ മാറ്റങ്ങളില്ല. എങ്കിലും ഉപഭോക്താക്കൾക്കായി മികച്ച വിലക്കിഴിവുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രീ-ഓർഡർ ഘട്ടത്തിൽ എടി ആൻഡ് ടി (AT&T) വഴി പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയും പുതിയ കണക്ഷൻ എടുക്കുകയും ചെയ്യുമ്പോൾ വലിയ ഇളവുകളാണ് ലഭ്യമാകുന്നത്. നിബന്ധനകൾ പാലിക്കുന്ന തിരഞ്ഞെടുത്ത ഫോണുകൾക്ക് 1,900 ഡോളർ വരെ ക്രെഡിറ്റ് ലഭിക്കുന്ന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
ആപ്പിൾ ഐഫോൺ 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ്, 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ്, 17, 17 പ്രോ, 17 പ്രോ മാക്സ്, ഐഫോൺ എയർ, സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7, എസ് 25 അൾട്രാ, എസ് 25 എഡ്ജ്, എസ് 25+, ഇസഡ് ഫോൾഡ് 6, എസ് 24 അൾട്രാ, എസ് 25, എസ് 26, എസ് 26+, എസ് 26 അൾട്രാ, ഗൂഗിൾ പിക്സൽ 10, 10 പ്രോ, 10 പ്രോ എക്സ്എൽ, 10 പ്രോ ഫോൾഡ് തുടങ്ങിയ മോഡലുകൾ കൈവശമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. 36 മാസത്തെ കാലാവയളവിലാകും 1,900 ഡോളർ ക്രെഡിറ്റ് നൽകുക.
കൂടാതെ എടി ആൻഡ് ടി പ്രീമിയം 2.0 പ്ലാനോ അതിനു മുകളിലുള്ളതോ എടുക്കേണ്ടതുണ്ട്. ഇസഡ് ഫ്ലിപ്പ് 8 പർച്ചേസ് ചെയ്യുമ്പോൾ എക്സ്ചേഞ്ച് ഓഫറായി 1,000 ഡോളർ ക്രെഡിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ഓഫറിനായി കൂടുതൽ വർഷ പഴക്കമുള്ള ഫോണുകളും എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും. 36 മാസത്തെ കരാറിൽ ഏർപ്പെടേണ്ടി വരും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഫോണുകളുടെ പ്രധാന സാങ്കേതിക സവിശേഷതകൾ:
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോർ ഗാലക്സി പ്രൊസസർ, 12ജിബി / 16ജിബി റാം, 256ജിബി / 512ജിബി / 1ടിബി സ്റ്റോറേജ്, അൻഡ്രോയിഡ് 17 / വൺ യുഐ 9 ഓപ്പറേറ്റിംഗ് സിസ്റ്റം, 10എംപി മെയിൻ / 10എംപി കവർ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലുള്ളത്. ഇസഡ് ഫോൾഡ് 8 മോഡലിന് 4,800mAh ബാറ്ററിയും, ഇസഡ് ഫോൾഡ് 8 അൾട്രാ മോഡലിന് 5,000mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്.
സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8 മോഡലിന് 4:3 ആസ്പെക്റ്റ് റേഷ്യോ ഉള്ള ഓപ്പൺ സ്ക്രീനാണുള്ളത്. ഇത് വീഡിയോ കാണുന്നതിനും പുസ്തകങ്ങൾ വായിക്കുന്നതിനും ഏറെ അനുയോജ്യമാണ്.
എന്നാൽ ഫോൺ മടക്കുമ്പോൾ ഇതൊരു കോംപാക്റ്റ് ഉപകരണമായി മാറുകയും കവർ സ്ക്രീനിലെ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്യും. ഇതിനുപുറമെ പരമ്പരാഗതമായ നീളമുള്ള ഡിസൈനുമായിട്ടാണ് ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ വരുന്നത്.
മീഡിയ ഉപയോഗത്തിന് പ്രാധാന്യം നൽകുന്ന ഇസഡ് ഫോൾഡ് 8 അപേക്ഷിച്ച് കരുത്തിനും പെർഫോമൻസിനുമാണ് ഇസഡ് ഫോൾഡ് 8 അൾട്രാ പ്രാധാന്യം നൽകുന്നത്. ക്യാമറയിലും ബാറ്ററിയിലുമാണ് ഇതിലെ പ്രധാന അപ്ഡേഷനുകൾ വരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

