
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്.
ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു. തുടക്കം മുതലേ സമവായ ചർച്ചകൾക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട
തലാലിൻ്റെ സഹോദരന്മാരിൽ ഒരാളായ അബ്ദുൽ ഫത്തഹ്. നേരത്തെ മധ്യസ്ഥതയ്ക് മുൻകൈയെടുക്കുന്ന സാമുവൽ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]