സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കുന്നു. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 12 കോടി രൂപയാണ്.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിക്കാൻ സാധിച്ചുവെന്ന് ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
ലോട്ടറി വിൽപനയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്.
വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയാണ് ഒന്നാമത്. തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് വിൽപനയിൽ തൊട്ടുപിന്നിലുള്ളത്.
സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാർ വഴി എല്ലാ ടിക്കറ്റുകളും ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. നറുക്കെടുപ്പിന് ശേഷം വിജയികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

