കോട്ടയം ഫൂഡ് ഫെസ്റ്റിന്റെ 35-ാമത് പതിപ്പ് ഏഷ്യൻ വിഭവങ്ങളുടെ വൈവിധ്യവുമായി കുമരകത്ത് അരങ്ങേറുന്നു. ‘ജേണി ഓഫ് ഏഷ്യ ഓൺ എ പ്ലേറ്റ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഭക്ഷ്യമേള 23, 24 തീയതികളിൽ കുമരകം ബാക്ക്വാട്ടർ റിപ്പിൾസ് റിസോർട്ടിലാണ് സംഘടിപ്പിക്കുന്നത്.
വിയറ്റ്നാം, ജപ്പാൻ, ചൈന, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ തനത് രുചികൾ മേളയിൽ ലഭ്യമാകും. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121, ലേഡീസ് സർക്കിൾ 86 എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
മാസ്റ്റർ ഷെഫ് ഇന്ത്യ ജൂറിയംഗവും സിൽവർ ഹാറ്റ് പുരസ്കാര ജേതാവും സെലിബ്രിറ്റി ഷെഫുമായ വൈഭവ് ഭാർഗവ ആണ് ഇത്തവണത്തെ വിഭവങ്ങൾക്ക് നേതൃത്വം നൽകുന്നത്. തന്റെ ഏഷ്യൻ പര്യടനത്തിനിടയിൽ അദ്ദേഹം ആസ്വദിച്ച വിഭവങ്ങളാണ് മേളയിൽ അതിഥികൾക്കായി ഒരുക്കുന്നത്.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും മേളയിലേക്ക് പ്രവേശനം. ഈ ഭക്ഷ്യമേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും പാറോച്ചാലിലെ സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സഹായം ലഭ്യമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

