
കുവൈത്ത് സിറ്റി: അബു ഹലീഫ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്. പട്രോളിംഗിനിടെ, ഉദ്യോഗസ്ഥർ ഒരു വാഹനം നിർത്താൻ ശ്രമിച്ചു. എന്നാൽ, ഡ്രൈവർ നിര്‍ദേശങ്ങൾ അവഗണിച്ച് കടന്നുകളയാനൊരുങ്ങി. ഇതിനിടെ പ്രവാസിയായ ഡ്രൈവര്‍ ഓഫീസറെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പട്രോളിംഗ് സംഘം എത്തിയതോടെ പ്രതി വാഹനം ഉപേക്ഷിച്ച് കാൽനടയായി രക്ഷപെടുകയായിരുന്നു.
വ്യാപകമായ തിരച്ചിലിന് ശേഷം അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പ്രതിയെ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ മദ്യ കുപ്പികളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.
read more: സൗദിയിൽ വാഹനാപകടം: കായംകുളം സ്വദേശിയും സ്വദേശി പൗരനും മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]