
.news-body p a {width: auto;float: none;}
മീററ്റ്: വഴിയോര കച്ചവടക്കാരനെ മർദ്ദിക്കുന്ന ഉത്തർപ്രദേശ് മന്ത്രിയുടെ ബന്ധുവിന്റെ വീഡിയോ പുറത്തുവന്നു. മന്ത്രി സോമേന്ദ്ര തോമറിന്റെ ബന്ധുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇടുങ്ങിയ റോഡിലൂടെ വാഹനമോടിച്ചതാണ് പ്രശ്നത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സോമേന്ദ്ര തോമറിന്റെ മരുമകനായ നിഖിൽ തോമറാണ് പ്രശ്നം ഉണ്ടാക്കിയതെന്നാണ് വിവരം.
നിഖിലും സുഹൃത്തും പ്രശ്നം ഉണ്ടായ റോഡിലൂടെ മഹീന്ദ്ര സ്കോർപിയോയിൽ വരികയായിരുന്നു. റോഡിന് ഇരുവശത്തും നിരവധി പൂക്കടകൾ ഉണ്ടായിരുന്നു. എതിർവശത്ത് നിന്ന് മറ്റൊരു ഓട്ടോറിക്ഷയും കൂടി വന്നതോടെ ഇരുവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാതെയായി. അതിനിടയിൽ വാഹനത്തിൽ നിന്ന് നിഖിൽ പുറത്തേക്കിറങ്ങി. പൂച്ചെട്ടിയിൽ തട്ടാതെ പോകണമെന്ന് കടയുടമ പറഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിഖിൽ കടയുടമയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട വഴിയാത്രക്കാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതോടെ നിഖിലും സുഹൃത്തും വാഹനത്തിൽ കയറി പോകുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയെന്നാണ് വിവരം. നിഖിൽ ബിജെപി പ്രവർത്തകനാണെന്നാണ് സൂചന.