മനാമ- സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്റൈനിലെ രണ്ട് സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ ഏറെ നേരെ സ്തംഭിച്ചു. ഇസ്രായില്‍ ഫലസ്തീനില്‍ തുടരുന്ന ആക്രമണത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമല്ലെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അല്‍ തൂഫാന് എന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പാണ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായി അവകാശിപ്പെട്ടത്.
രണ്ടു സൈറ്റുകളും പിന്നീട് സാധാരണ നിലയിലായി.
അമേരിക്കന്‍ പൗരന്മാരുടെയും ബഹ്റൈനിലെ ഒരു ഉന്നത റഷ്യന്‍ നയതന്ത്രജ്ഞന്റേയും പാസ്പോര്‍ട്ട് സ്കാന്‍ പകര്‍പ്പുകള്‍ സഹിതമാണ് ഹാക്കര്‍മാര്‍ അവകാശവാദം ഉന്നയിച്ചത്.
ബഹ്റൈനിലെ അല്‍ ഖലീഫ ഭരണകുടുംബം പുറപ്പെടുവിച്ച അസാധാരണ പ്രസ്താവനകള്‍ക്കുള്ള പ്രതികാരമാണിതെന്ന് കൂടുതല്‍ വിശദീകരണം നല്‍കാത്ത പ്രസ്താവനയില്‍ ഹാക്കര്‍മാര്‍ പറഞ്ഞു. ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാുനും ആവശ്യപ്പെട്ട ബഹ്റൈന്‍ കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കുക ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍; 50 ബന്ദികളേയും 150 ഫലസ്തീനികളേയും വിട്ടയക്കും ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍ 2023 November 22 Gulf Manama Gaza War hamas title_en: Bahraini government websites briefly inaccessible after cyberattack … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]