തിരുവനന്തപുരം: ചിറയിൻകീഴ് സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിന് പിന്നാലെ, രമ്യ ഹരിദാസ് എംഎൽഎ തിരുവനന്തപുരം ഇന്ദിരാഭവനിൽ എത്തി കെപിസിസി അധ്യക്ഷനെ കണ്ടു.
കെപിസിസി ആസ്ഥാനത്ത് വെച്ച് സണ്ണി ജോസഫുമായാണ് കൂടിക്കാഴ്ച നടന്നത്. സംഭവത്തിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് കെപിസിസി അധ്യക്ഷനായിരിക്കും.
അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ ഇതിനോടകം തന്നെ ശുപാർശയായി സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളെ അറിയിക്കും.
ചിറയിൻകീഴിൽ ഉണ്ടായ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എം.എം ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
രമ്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ ഒട്ടും ഉചിതമായില്ലെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടല്ലാത്ത കാര്യമാണ് ഉണ്ടായതെന്നും മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പാർട്ടിയിൽ ആരും രമ്യ ഹരിദാസിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അന്വേഷണസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രമ്യക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

