ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവരും കേരളത്തിലുണ്ടെന്ന് മുൻമന്ത്രിയും എംഎൽഎയുമായ ജി സുധാകരൻ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈഴവ സമുദായം എന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നതെന്നും, പൂണൂൽ ധരിച്ചാലേ പൂജകൾ ശരിയാകൂ എന്ന് ഈഴവർ വിശ്വസിക്കുന്നുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഹ്മണ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയാണ് ഇഎംഎസ് ഉൾപ്പെടെയുള്ളവർ എതിർത്തിട്ടുള്ളതെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

