
വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. പട്ടിയെ ഓടിച്ചാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. (Tiger entered to a house in Wayanad)
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കയമയുടെ ഭാര്യയുടെ തൊട്ടടുത്ത് കൂടിയാണ് കടുവ തിരിച്ചിറങ്ങിയതെന്നും പെട്ടെന്ന് ഭാര്യയെ വലിച്ചുമാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഗൃഹനാഥന് പറയുന്നു.
പനവല്ലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
Story Highlights: Tiger entered to a house in Wayanad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]