തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ള ആദിവാസി പട്ടികവർ വിഭാഗത്തിലുള്ളവർക്ക് ഓണക്കാലത്ത് അനുവദിച്ചിരുന്ന ധനസഹായ രീതിയിൽ സർക്കാർ മാറ്റം വരുത്തി. മുൻപ് നൽകിവന്ന പണത്തിന് പകരം ഓണക്കോടി നൽകുമെന്ന മുൻ ഉത്തരവാണ് ഇപ്പോൾ സർക്കാർ തിരുത്തിയത്.
വസ്ത്രത്തിന് പകരം 1000 രൂപ തന്നെ ധനസഹായമായി നൽകാനാണ് പുതിയ തീരുമാനം. പണം നൽകുന്ന രീതി മാറ്റിയതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തിയത്. സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻകാലങ്ങളിലും ഓണത്തോടനുബന്ധിച്ച് 1000 രൂപ ധനസഹായം നൽകിയിരുന്നു.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് നേരിട്ടും അല്ലാത്തവർക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ എസ്ടി പ്രൊമോട്ടർമാർ മുഖേനയുമാണ് ഈ തുക വിതരണം ചെയ്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

