ഓണാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. ആഗസ്റ്റ് 22 മുതൽ 31 വരെയുള്ള 11 ദിവസങ്ങളിലേക്കാണ് കർശന നിബന്ധനകളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എന്നാൽ ബുധനാഴ്ചകളിലും പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും ഡാമുകളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനമെന്ന് അധികൃതർ വ്യക്തമാക്കി.
പാർക്കിംഗും നിയന്ത്രണങ്ങളും സന്ദർശകരുടെ വാഹനങ്ങൾ ചെറുതോണി അണക്കെട്ടിന് സമീപമുള്ള നിർദ്ദിഷ്ട പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യാവുന്നതാണ്.
ഡാം നടന്നു കാണുന്നതിന് ഒരു ദിവസം പരമാവധി 250 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. അതേസമയം, ബഗ്ഗി കാറിൽ ഒരു ദിവസം 1,144 പേർക്ക് യാത്ര ചെയ്യാം.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഡാമിലേക്ക് കൊണ്ടുപോകാൻ കർശന അനുവാദമില്ല. സമയക്രമവും ഫീസും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം.
പ്രവേശന ഫീസ് വിവരങ്ങൾ താഴെ പറയുന്നതാണ്:
* ബഗ്ഗി കാർ ഉൾപ്പെടെയുള്ള യാത്രയ്ക്ക് കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ് ഫീസ്.
* അണക്കെട്ടുകൾക്കു മുകളിലൂടെ നടന്നുപോകാൻ ആഗ്രഹിക്കുന്ന മുതിർന്നവർ 50 രൂപയും കുട്ടികൾ 30 രൂപയും നൽകണം. പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ് സംവിധാനം വഴി മാത്രമായിരിക്കും ക്രമീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

