കാസർകോട് ജില്ലയിലെ കുമ്പളയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ റഫറി കുഴഞ്ഞുവീണ് മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിൽ താമസിക്കുന്ന അബ്ദുല്ലയുടെയും ഖദീജയുടെയും മകനായ ഹസ്സൻ ഉളുവാർ (46) ആണ് മരണമടഞ്ഞത്.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഫുട്ബോൾ മത്സരത്തിനിടെ റഫറിയിങ് നിർവഹിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തല കറങ്ങി വീണ അദ്ദേഹത്തെ ഉടൻതന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ഹസ്സൻ ഉളുവാറിന്റെ കുടുംബാംഗങ്ങൾ: ഭാര്യ – സമീറ, മകൾ – ഖദീജ അൻഫാ.

