സ്വന്തം കോൺടാക്റ്റ് വിവരങ്ങൾ മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പങ്കുവെക്കുന്നതിനായി ഗൂഗിൾ തങ്ങളുടെ കോൺടാക്റ്റ്സ് ആപ്ലിക്കേഷനിൽ പുതിയൊരു അപ്ഡേറ്റ് അവതരിപ്പിച്ചു. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ് കാർഡ് വളരെ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും.
ഫോൺ ആപ്പിൽ നിലവിലുള്ള ‘കോളിംഗ് കാർഡ്’ ഫീച്ചറിന് സമാനമാണ് ഇതെങ്കിലും, പുതിയ സംവിധാനത്തിന് വലിയ പ്രത്യേകതകളുണ്ട്. ആപ്പിലെ പുതിയ ‘യുവർ ഇൻഫോ’ കാർഡ്, നിങ്ങളുടെ വിവരങ്ങൾ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കാനാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ ഗൂഗിൾ അക്കൗണ്ടിലെ ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയാണ് ഇതിൽ സ്വയമേവ വരുന്നത്. വിവരങ്ങൾ ക്രമീകരിക്കുന്ന വിധം:
* ഗൂഗിൾ കോൺടാക്റ്റ്സിന്റെ മുകളിൽ കാണുന്ന ‘യുവർ ഇൻഫോ’ കാർഡിൽ ടാപ്പ് ചെയ്യുക.
* തുറന്നുവരുന്ന കാർഡിന്റെ മുകളിൽ വലതുവശത്തുള്ള പെൻസിൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
* ഫോൺ നമ്പർ, ഇമെയിൽ വിലാസം, മേൽവിലാസം, തൊഴിൽപരമായ വിവരങ്ങൾ എന്നിവ ആവശ്യാനുസരണം ചേർക്കുക.
* വിവരങ്ങൾ ചേർത്ത ശേഷം മുകളിൽ വലതുവശത്തുള്ള സേവ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഓരോ വ്യക്തിക്കും ആവശ്യമായ വിവരങ്ങൾ മാത്രം തിരഞ്ഞെടുത്ത് പങ്കുവെക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും വെവ്വേറെ വിവരങ്ങൾ നൽകാനും ഈ ഫീച്ചർ സഹായിക്കുന്നു.
.vcf ഫോർമാറ്റിലുള്ള കോൺടാക്റ്റ് കാർഡുകൾ ഏത് ആപ്ലിക്കേഷൻ വഴിയും മറ്റ് സ്മാർട്ട്ഫോണുകളിലേക്ക് കൈമാറാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

