മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിലേക്ക്, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ (യുബിടി) ലോക്സഭാ എംപിമാരിൽ ആറുപേർ ചേർന്നതായി ഔദ്യോഗിക സ്ഥിരീകരണം.
ഈ തീരുമാനം ഉദ്ധവ് താക്കറെ പക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകുന്നത്. 2022-ൽ പാർട്ടിയിൽ ഉണ്ടായ പിളർപ്പിന് ശേഷം സംഘടനയുടെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കിയ ഷിൻഡെ പക്ഷത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതാണ് ഈ നീക്കം.
കൂറുമാറിയ എംപിമാരുടെ പട്ടിക ഇപ്രകാരമാണ്:
ഓംരാജെ നിംബാൽക്കർ (ധാരാശിവ്), സഞ്ജയ് ദിനാ പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), സഞ്ജയ് ജാധവ് (പർഭണി), സഞ്ജയ് ദേശ്മുഖ് (യവത്മാൽ-വാഷിം), നാഗേഷ് പാട്ടീൽ അഷ്ടികർ (ഹിംഗോളി), ഭൗസാഹേബ് വാക്ചൗറെ (ഷിർഡി). ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് ഏക്നാഥ് ഷിൻഡെ നടത്തിയ പരാമർശം ശ്രദ്ധേയമായി.
‘ഓപ്പറേഷൻ ടൈഗർ’ പൂർത്തിയായെന്നും അത് വിജയകരമായി അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “ആറു കടുവകൾ ഇവിടെ എത്തിയിരിക്കുന്നു.
ഇവർ എല്ലാവരും ഇപ്പോൾ യഥാർഥ ശിവസേന കുടുംബത്തിൽ എത്തി. യഥാർഥ ശിവസേന കുടുംബത്തിലേക്ക് ഞാൻ അവരെ സ്വാഗതം ചെയ്യുന്നു.
4 വർഷം മുമ്പ്, അതായത് 2022 ജൂൺ 22ന് ഞങ്ങൾ ശിവസേനയ്ക്കുള്ളിൽ കലാപം നടത്തി. അന്ന് ഞങ്ങൾക്കൊപ്പം 40 എംഎൽഎമാരുണ്ടായിരുന്നു.
ഇപ്പോൾ സിക്സ് അടിച്ചിരിക്കുന്നു. ഫോർ അല്ല, സിക്സ്.
ഇതാണ് ഞങ്ങളുടെ സിക്സർ” എന്ന് അദ്ദേഹം പറഞ്ഞു. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അയോഗ്യത നേരിടാതിരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്.
ആറ് എംപിമാർ ഒരേസമയം പക്ഷം മാറിയതോടെ അയോഗ്യത ഭീഷണി ഒഴിവാക്കാൻ ഷിൻഡെ പക്ഷത്തിന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

