അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണങ്ങളിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു.
സംഭാവന തട്ടിപ്പിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ഈ വിഷയത്തിൽ ഇതിനകം തന്നെ ഉത്തർപ്രദേശ് സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ലഖ്നൗ ബഞ്ച് ഹർജി തള്ളിയത്.
അതേസമയം, ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി ഏറ്റെടുത്തതിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിപണി വിലയേക്കാൾ ഉയർന്ന തുക നൽകി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും. ക്ഷേത്രത്തിന്റെ വിസ്തൃതി 70 ഏക്കറിൽ നിന്ന് 170 ഏക്കറായി ഉയർത്തുന്നതിനായി വൻതോതിൽ ഭൂമി വാങ്ങുകയുണ്ടായി.
ഇതിൽ വിപണി വിലയുടെ 17 ഇരട്ടി വരെ തുക നൽകിയാണ് പലയിടത്തും ഭൂമി സ്വന്തമാക്കിയത്. തർക്കത്തിലിരിക്കുന്ന ഭൂമികൾ പോലും കോടിക്കണക്കിന് രൂപ നൽകി ട്രസ്റ്റ് വാങ്ങിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴികൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിലധികം പേർക്കെതിരെ കേസെടുക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്തതായാണ് സൂചന.
ഇതിന്റെ ഭാഗമായി ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുംഭമേളക്കാലത്ത് ക്ഷേത്രത്തിൽ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്ക വകയിൽ കൃത്യമായ കണക്കുകൾ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അന്വേഷണ പരിധിയിലാണുള്ളത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കർസേവകനടക്കം അയോധ്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച അയോധ്യ സന്ദർശിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അയോധ്യയിലെ തട്ടിപ്പ് ഏകദേശം അയ്യായിരം കോടി രൂപയുടേതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

