
പാലക്കാട്: ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കി. പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. വധുവും വരനും ഉൾപ്പെടെ150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Last Updated Jun 22, 2024, 10:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]