കല്ലാർ–പൊന്മുടി റോഡിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി ദാരുണമായി മരണപ്പെട്ടു. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ അധ്യാപകൻ അനീഷിന്റെയും ശാലുവിന്റെയും മകൾ ത്രയനന്ദയാണ് (8) മരിച്ചത്.
ബുധനാഴ്ച കല്ലറ ഗവ.വിഎച്ച്എസ്എസിൽ മൂന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയതിന്റെ സന്തോഷത്തിലായിരുന്നു ത്രയനന്ദ. കല്ലറയിൽ നിന്ന് അനീഷിന്റെ സഹോദരൻ അനൂപിനൊപ്പമാണ് സംഘം പൊന്മുടിയിലേക്ക് യാത്ര തിരിച്ചത്.
അനൂപിന്റെ ഭാര്യ അനു, മക്കളായ നിവേദ്, തീർഥ, സുഹൃത്തുക്കളായ അഖിന, ഗോപിക എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൊന്മുടിയിൽ നിന്നുള്ള മടക്കയാത്രയിൽ, 22 കൊടുംവളവുകളിൽ 21 എണ്ണം പിന്നിട്ട
ശേഷം അവസാന വളവിനു മുൻപുള്ള 200 മീറ്റർ ദൂരത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട
വാഹനം മരത്തിലിടിച്ച ശേഷം 30 അടി താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞു. അപകടത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ത്രയനന്ദയെ വനംവകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ 13 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് ആറുപേരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

