കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി- മണിമല- കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ മന്നനാനി ഭാഗത്തുള്ള കലുങ്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചിറക്കടവ് മൂന്നാം മൈൽ മുതൽ മന്നനാനി വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത്. യാത്രക്കാർ ഈ കാലയളവിൽ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

