കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) പിന്തുണച്ചുകൊണ്ട് ഡോ. ശശി തരൂർ എംപി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.
സിജെപി കേവലം ഒരു ഇൻറർനെറ്റ് പ്രതിഭാസമല്ലെന്നും, മറിച്ച് ജനങ്ങൾക്കിടയിൽ പുകയുന്ന വലിയൊരു രോഷത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം വിലയിരുത്തി. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പരാജയങ്ങളിലേക്കാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ യുവതലമുറയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടത്തോടുള്ള പൊതുജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ, ജനങ്ങളുടെ ഈ രോഷത്തെ ക്രിയാത്മകമായ രാഷ്ട്രീയ ദിശയിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് വലിയ അവസരമുണ്ടെന്നും ഡോ. ശശി തരൂർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

