കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമായ മന്നനാനിയിൽ കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചിറക്കടവ് മൂന്നാം മൈൽ മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം വരെയുള്ള ഭാഗത്താണ് നിയന്ത്രണങ്ങൾ ബാധകമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
നിർമ്മാണ ജോലികൾ വേഗത്തിലാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

