തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കാൻ തയ്യാറെടുക്കുന്ന കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പമാണ് നന്ദന മുഖ്യമന്ത്രിയെ കാണാനെത്തിയത്. സന്ദർശനത്തിനിടെ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–എന്ന് ജോസഫ് വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന വ്യക്തമാക്കി.
കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു.
കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ നിന്നുള്ള വ്യക്തിയാണ് ജി.പി. നന്ദന.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

