
ഒരു ബിരിയാണി കിസ്സ എന്ന ചിത്രത്തിന് ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍മാനെ ആരാധിക്കുന്ന കുട്ടികളുടെ കഥയാണിത്. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് കോട്ടാൽത്താഴം ഗ്രാമത്തിലാണ് ചിത്രീകരണത്തിന് തുടക്കമായത്. കിരൺ നാരായണൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൂപ്പർ നാച്ചുറല്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാല് കുട്ടികളും അവർക്ക് താങ്ങും തണലുമാകുന്ന ഒരു ചെരുപ്പക്കാരൻ്റെയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയായ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.
ലളിതമായ ചടങ്ങിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. ആദ്യ രംഗത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബാലതാരങ്ങളായ ശ്രീപദ് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരുമാണ് അഭിനയിച്ചത്. സൂപ്പർ നാച്ചുറല്‍ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന നാല് കുട്ടികൾ അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹവുമായി നടക്കുകയാണ്. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറ, അർഷ, സൂസൻ രാജ് കെപിഎസി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് ബൈജു ബാലരാമപുരം, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ സഞ്ജയ് ജി കൃഷ്ണൻ, പ്രൊജക്റ്റ് കോഡിനേറ്റർ ചന്ദ്രമോഹൻ എസ് ആർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം. താര കാരാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.
Last Updated Apr 21, 2024, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]