
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ഇടതുപാളയത്തില്‍ നിന്ന് വിമര്‍ശനം. ഇക്കുറി സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചത്. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡി രാജ.
ഇഡി, ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ചോദ്യം.
രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ തരംതാണതാണെന്നും ഡി രാജ. ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാറിന്റെ നടപടിയെ രാഹുല്‍ അംഗീകരിക്കുകയാണെന്നും രാജ വ്യക്തമാക്കി. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തുറന്ന വിമര്‍ശനത്തിലാണ് ഇടതുപക്ഷം. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിക്കൊപ്പം, അതായത് കോൺഗ്രസിനോട് ചേര്‍ന്ന് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ കടുത്ത മത്സരം തന്നെയാണ് ഇടതുപക്ഷവും യുഡിഎഫും തമ്മില്‍ നടക്കുന്നത്.
ഇതിനിടെ രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ പിണറായി വിജയൻ പല തവണ വിമര്‍ശിച്ചത് കോൺഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്. പിണറായിക്ക് പുറമെ മറ്റ് ഇടതുനേതാക്കളും കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Apr 21, 2024, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]