
ഭക്ഷണങ്ങൾ പാകം ചെയ്യുന്നതുകൊണ്ട് തന്നെ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമാണ് അടുക്കള. അതിനാൽ തന്നെ ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അടുക്കളയിൽ പൊടിപടലങ്ങളും അഴുക്കുകളും ഉണ്ടാവുകയും അതുമൂലം ബാക്റ്റീരിയകൾ പെരുകുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെയാണ് അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത്. അടുക്കളയിലെ ഓരോ ഇടങ്ങളും കൃത്യമായ രീതിയിൽ വൃത്തിയാക്കാൻ ഈ സാധനങ്ങൾ ഉപയോഗിച്ച് നോക്കൂ.
മൈക്രോഫൈബർ തുണി
മൈക്രോഫൈബർ തുണി ഉപയോഗിച്ച് എളുപ്പത്തിൽ അടുക്കളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത് ഉപയോഗിച്ച് അടുക്കളയിൽ ഇരിക്കുന്ന ഉപകരണങ്ങൾ, ഷെൽഫുകൾ, കബോർഡുകൾ എന്നിവ വൃത്തിയാക്കാവുന്നതാണ്.
കിച്ചൻ വൈപ്പർ
അടുക്കള ഷെൽഫുകൾ എപ്പോഴും പൊടിപടലങ്ങളും ഈർപ്പവും പറ്റിയിരിക്കുന്ന ഇടമാണ്. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ഷെൽഫുകൾ വൃത്തിയാക്കേണ്ടതുണ്ട്. ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ സാധനങ്ങൾ വയ്ക്കുമ്പോൾ അവയിൽ ബാക്റ്റീരിയകളും അഴുക്കും പടരാൻ കാരണമാകും. അതിനാൽ തന്നെ അടുക്കളയിൽ കിച്ചൻ വൈപ്പർ ഉണ്ടെങ്കിൽ അവ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നതാണ്.
ക്ലീനിങ് ബ്രഷ്
പല വസ്തുക്കൾ ഉള്ളതുകൊണ്ട് തന്നെ വൃത്തിയാക്കാൻ വിവിധതരം ക്ലീനറുകൾ അത്യാവശ്യമാണ്. ഗ്യാസ് സ്റ്റൗവിൽ പറ്റിപ്പിടിച്ച കറ മുതൽ ഡ്രോയറിൽ വെള്ളത്തിന്റെ പാടുകൾ വരെയുണ്ടാകാം. ഇത് ശരിയായ രീതിയിൽ വൃത്തിയാക്കണമെങ്കിൽ ഇത്തരം ക്ലീനറുകൾ അടുക്കളയിൽ ഉണ്ടായിരിക്കണം. ബ്രഷ് ഉപയോഗിച്ച് ഇടുങ്ങിയ സ്ഥലങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.
സ്ക്രബർ
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്ക്രബർ. എന്ത് വൃത്തിയാക്കണമെങ്കിലും ആദ്യം സ്ക്രബർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ മാറ്റുകയും സ്ക്രബറുകൾ വൃത്തിയോടെ സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഇതിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്റ്റീരിയകൾ വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ പടരാൻ കാരണമാകും.
കെണിവെച്ച് പിടിക്കുന്ന രീതി മാറ്റിപ്പിടിച്ചാലോ? ഈ മണമുണ്ടെങ്കിൽ എലി വീടിന്റെ പരിസരത്ത് വരില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]