ജയ്പൂർ: മകളുടെ വിവാഹത്തിനായുള്ള കല്യാണക്കത്ത് തയ്യാറാക്കാൻ പിതാവ് ചെലവിട്ടത് 25 ലക്ഷം. ഒരു വർഷം സമയം ചെലവിട്ടാണ് 3 കിലോ വെള്ളിയിൽ കല്യാണക്കത്ത് പിതാവ് കൊത്തിയെടുത്തത്.
ജയ്പൂർ സ്വദേശിയായ ശിവ് ജോഹ്റിയാണ് മകൾ ശ്രുതി ജോഹ്റിയുടെ വിവാഹത്തിനായുള്ള ക്ഷണക്കത്ത് വെള്ളിയിൽ തയ്യാറാക്കിയത്. ഒരു ആണിയോ.
സ്ക്രൂ പോലും ഉപയോഗിക്കാതെയാണ് പൂർണമായും വെള്ളിയിൽ വിവാഹ ക്ഷണപത്രം തയ്യാറാക്കിയത്. വധുവിന്റെയും വരന്റെയും പേരുകൾ കൊത്തിയെടുത്ത ശേഷം പൂക്കൾ വിതറുന്ന ആനകളെയും വെള്ളിയിൽ ശിവ് ജോഹ്റി നിർമ്മിക്കുകയായിരുന്നു.
ബോക്സ് ശൈലിയിലാണ് വിവാഹ ക്ഷണപത്രം തയ്യാറാക്കിയിട്ടുള്ളത്. 128 വെള്ളി പാളികൾ ഉപയോഗിച്ചാണ് ശ്രുതി ജോഹ്റിയുടേയും ഹർഷ് സോണിയുടേയും വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിട്ടുള്ളത്.
8 ഇഞ്ച് നീളവും 6.5 ഇഞ്ച് വീതിയുമാണ് ക്ഷണക്കത്തിനുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഗണപതിയുടെ രൂപവും ക്ഷണക്കത്തിലുണ്ട്.
65 ദേവതകളുടെ രൂപങ്ങളും വിവാഹ ക്ഷണക്കത്തിൽ കൊത്തിയെടുത്തിട്ടുണ്ട്. മകൾക്ക് തലമുറകൾ കടന്ന് നിൽക്കുന്ന രീതിയിലുള്ള ഒരു വിവാഹ സമ്മാനമെന്ന നിലയിലാണ് ഇത്തരത്തിലൊരു ക്ഷണക്കത്ത് തയ്യാറാക്കിയതെന്നാണ് ജയ്പൂരിലെ ജ്വല്ലറി വ്യാപാരിയായ ശിവ് ജോഹ്റി പ്രതികരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

