
ന്യൂഡൽഹി :രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റർ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നിർവഹിച്ചു.
സാഹിബാബാദ്- ദുഹായ് ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് പ്രധാന മന്ത്രി ഫ്ലാഗോഫ് ചെയ്തുകൊണ്ട് ഇന്ത്യയിൽ ആദ്യത്തെ ആർആർടിഎസിന് തുടക്കം കുറിച്ചു. ട്രെയിനിന്റെ വേഗത 180 കിലോമീറ്റർ ആണ്.
ട്രെയിനിലെ യാത്രക്കാരുമായും ജീവനക്കാരുമായും പ്രധാനമന്ത്രി സംവദിച്ചു.
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ സാഹിബാബാദ് സ്റ്റേഷനിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പൂർണമായും പൂർത്തിയായാൽ ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയായി കുറയും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയും ചടങ്ങിൽ പങ്കെടുത്തു
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജിയണൽ റെയിൽ സർവീസ്, ഹൈടെക് സവിശേഷതകളും നിരവധി യാത്രാ സൗകര്യങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇന്ന് ഒക്ടോബർ 21 ശനിയാഴ്ച മുതൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും.
സർവീസുകൾ രാവിലെ 6 മണിക്ക് ആരംഭിച്ച് രാത്രി 11 വരെ പ്രവർത്തിക്കുമെന്ന് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) അധികൃതർ അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]