ദിസ്പുര്‍: അസമിലെ നാഗോണില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് നേതാക്കളായ ഭൂപേഷ് ബാഗല്, ഗൗരവ് ഗോഗോയ് എന്നിവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലും കുപ്പികളും വലിച്ചെറിഞ്ഞത്.
അക്രമം നടക്കുന്നത് കണ്ടിട്ടും പൊലീസ് ഇടപെടാന്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിച്ചു. ബിജെപി നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന് നോക്കുകുത്തിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശക്തമായി വിമര്‍ശിച്ചു.
നാഗോണില്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍. സാമഗുരിയില്‍ നിന്ന് ലോരിമുഖ പ്രദേശത്തേക്ക് നേതാക്കള്‍ സഞ്ചരിക്കുന്നതിനിടയില്‍ ബോര്‍മ പ്രദേശത്തുവെച്ചാണ് അക്രമണം അരങ്ങേറിയത്.
വാഹനവ്യൂഹത്തിന് നേരെ ഓടിയടുത്ത ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. നാഗോണില്‍ നടക്കാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിബാമോണി ബോറയ്ക്കു വേണ്ടി പ്രചാരണം നടത്താനാണ് നേതാക്കള്‍ അസമില്‍ എത്തിയത്.
ഈ വരുന്ന ഒക്ടോബര്‍ ആറിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അക്രമസംഭവത്തില്‍ നേതാക്കള്‍ക്ക് വലിയ തോതിലുള്ള പരുക്കുകള്‍ പറ്റിയിട്ടില്ലെങ്കിലും കാറുകളുടെ ചില്ലുകള്‍ തകര്ന്നുനശിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിലാണ് സംഭവം അരങ്ങേറിയതെങ്കിലും സേന നോക്കുകുത്തിയായി നിന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കാറിലുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മനോജ് ചൗഹാന്റെ ശരീരത്തില്‍ കല്ലും കുപ്പികളും വന്നുപതിച്ചതായി ഗൗരവ് ഗോഗോയ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

