ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സിജെപി (CJP) സമരത്തിന് പിന്തുണയുമായി കൂടുതൽ കലാകാരന്മാർ രംഗത്ത്. സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡ് വിദ്യാർത്ഥികൾക്കും സാമൂഹിക പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സമരത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിലും താരം സജീവമായി പങ്കെടുത്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടിയിൽ താരം കടുത്ത അമർഷം രേഖപ്പെടുത്തി.
സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച അദ്ദേഹം പൊലീസ് നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. “ഇന്ന് പ്രതിഷേധത്തിനെത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ബലം പ്രയോഗിച്ചതിന് യാതൊരു ന്യായീകരണവുമില്ല.
നമുക്ക് ഇതിലും മികച്ച സാഹചര്യം അർഹമാണെന്ന് വിശ്വസിക്കുന്നത് കുറ്റമല്ല,” എന്നാണ് ഹനുമാൻകൈൻഡ് സമൂഹമാധ്യമത്തിൽ കുറിച്ചത്. സമരവേദിയിലെ താരത്തിന്റെ സാന്നിധ്യവും പ്രതിഷേധ മാർർച്ചിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയും ധരിച്ചാണ് താരം പ്രതിഷേധത്തിൽ പങ്കാളിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

