നിലമ്പൂർ വനമേഖലയിൽ അതിക്രമിച്ചു കടന്ന് വിഡിയോ ദൃശ്യങ്ങൾ പകർത്തിയ വ്ലോഗർമാർക്കെതിരെ വനംവകുപ്പ് നിയമനടപടി സ്വീകരിച്ചു. ജൂലൈ 11-ന് എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ സ്റ്റേഷൻ പരിധിയിൽ വരുന്ന ഓടക്കയം കൂരംകല്ല് ഭാഗത്തുള്ള ഉൾവനത്തിലാണ് സംഭവം നടന്നത്.
കേസിൽ ഉൾപ്പെട്ടവർ:
മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ വനസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 6 മാസം മുതൽ 3 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിന്റെ പശ്ചാത്തലം:
ഈ വനപ്രദേശത്തുള്ള വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് സംഘം റീൽസ് ചിത്രീകരിക്കുകയും, പ്രസ്തുത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് സഞ്ചാരികളെ ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ടാവുകയും വനമേഖലയിൽ മാലിന്യ നിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെയാണ് വനംവകുപ്പ് കർശന നടപടികളിലേക്ക് കടന്നത്. ജൂലൈ 14-ന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന് മുന്നിൽ പ്രതികൾ ഹാജരായി മൊഴി നൽകിയതിനെത്തുടർന്ന് ഇവരെ വിട്ടയച്ചു.
റേഞ്ച് ഓഫിസർ എം. എൻ ഷംനാസിന്റെ മേൽനോട്ടത്തിൽ എസ്എഫ്ഒ സി.
ദിജിലും സംഘവുമാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

