യൂറോപ്യൻ രാജ്യമായ സെർബിയയിൽ വിനോദയാത്രയ്ക്കെത്തിയ ഇന്ത്യൻ ദമ്പതികൾക്ക് നേരിടേണ്ടി വന്നത് കടുത്ത സുരക്ഷാ വീഴ്ചയും ദുരനുഭവവും. മലയാളികളായ അപർണ മാലു, അജ്മൽ കൊളുമ്പിൽ എന്നിവർ തങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചയാവുകയാണ്.
വിദേശ രാജ്യങ്ങളിൽ സഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളാണ് ഈ സംഭവം വീണ്ടും ഉയർത്തുന്നത്. സംഭവം നടന്നത് ഇങ്ങനെ
സെർബിയയിൽ എത്തി രണ്ട് മണിക്കൂറിനുള്ളിൽ തന്നെയാണ് തങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ദമ്പതികൾ പറയുന്നു.
പൊതുസ്ഥലത്ത് വെച്ച് വ്ലോഗ് ചിത്രീകരിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. “ബാഗിൽ കൈവച്ചു, വസ്ത്രത്തിൽ പിടിച്ച് വലിച്ചു…” എന്ന് ദമ്പതികൾ വെളിപ്പെടുത്തി.
യുവാക്കളുടെ പെരുമാറ്റം തുടക്കത്തിൽ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നുവെന്നും പിന്നീട് അത് അതിരുവിടുകയായിരുന്നുവെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. ഇതിനിടെ ദമ്പതികൾ വീഡിയോ ചിത്രീകരിക്കാൻ ആരംഭിച്ചതോടെ യുവാക്കൾ അസഭ്യം പറഞ്ഞുകൊണ്ട് സ്ഥലം വിട്ടു.
ശാരീരികമായി പരിക്കുകൾ ഒന്നും തന്നെ ഏറ്റിട്ടില്ലെങ്കിലും ഈ സംഭവം തങ്ങൾക്ക് വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയതെന്ന് ഇരുവരും വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ
ദമ്പതികൾ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ വലിയ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
വിദേശ യാത്രകളിൽ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകണമെന്നും അപരിചിതരുമായുള്ള ഇടപഴകലുകൾ ഒഴിവാക്കണമെന്നുമാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഏതൊരു രാജ്യത്തും ഉണ്ടാകാം എന്ന നിലപാടുകളും ഉയരുമ്പോൾ തന്നെ, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ദമ്പതികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

