താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും സംഘടനയുടെ സെക്രട്ടറി ശ്വേത മേനോൻ നടത്തിയ പ്രതികരണങ്ങൾ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവർ സംഘടനയുടെ തലപ്പത്തേക്ക് കടന്നുവരുന്നത് താൻ ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചു. പവർ ഗ്രൂപ്പിനെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
തന്നെ വ്യക്തിപരമായി അപമാനിക്കാൻ സംഘടനയിലെ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെയും ശ്വേത മേനോൻ രൂക്ഷമായി വിമർശിച്ചു.
“കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.” എന്നും അവർ ചോദിച്ചു. കൂടാതെ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവളാണെങ്കിൽ അത് മറച്ചുവെക്കേണ്ട
ആവശ്യമില്ലെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ വിവിധ രാഷ്ട്രീയ ചായ്വുകളുള്ള അംഗങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിലെ കലാകാരന്മാരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേയാണ് മലയാളികൾ സ്നേഹിക്കുന്നത്.
അതിനാൽ അമ്മയിലേക്ക് ഇത്തരം വിഭജന സ്വഭാവമുള്ള കാര്യങ്ങൾ കൊണ്ടുവരരുതെന്നും അവർ അഭ്യർത്ഥിച്ചു. പിഷാരടി ഉൾപ്പെടെയുള്ളവർ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ അവസാനത്തിൽ തന്റെ നിശ്ചയദാർഢ്യം വ്യക്തമാക്കിക്കൊണ്ട് ശ്വേത മേനോൻ ഇങ്ങനെ കുറിച്ചു: “I will go any extent to make sure of that. I will not be intimidated.
I will not be silenced. I will not surrender.
I will not back down. The truth deserves to be heard.
AMMA deserves better.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

