കഴിഞ്ഞ ഒരു മാസമായി സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചാവിഷയമായിരുന്ന ഫുട്ബോൾ ലോകകപ്പ് ആവേശത്തിന് ശേഷം, പുതിയൊരു ഫുട്ബോൾ ഗാനം ഇപ്പോൾ ശ്രദ്ധനേടുകയാണ്. നേരത്തെ അർജന്റീന ടീമിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാർ ആണ് ഇപ്പോൾ സ്പെയിനിന്റെ വിജയത്തെ ആസ്പദമാക്കി പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
പഴയൊരു പഞ്ചാബി ഹിറ്റ് ഗാനത്തിന്റെ ഈണത്തിൽ അർജന്റീനയെയും മെസിയെയും വാഴ്ത്തിക്കൊണ്ട് പാടിയ ഗാനത്തിലൂടെയാണ് മനോജ് കുമാർ മുൻപ് ശ്രദ്ധിക്കപ്പെട്ടത്. അർജന്റീന ഗാനത്തിന് ശേഷം നോർവെ, പോർച്ചുഗൽ ടീമുകൾക്കായി അദ്ദേഹം സമാനമായ രീതിയിൽ ഗാനങ്ങൾ ഒരുക്കിയെങ്കിലും അവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.
എന്നാൽ സ്പെയിൻ ചാമ്പ്യന്മാരായതിന് പിന്നാലെ പുറത്തിറക്കിയ പുതിയ ഗാനം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ഗാനത്തിൽ സ്പാനിഷ് താരം ലാമിൻ യമാൽ ആണ് മുഖ്യ ആകർഷണം.
“ലാമിൻ യമാൽ സൂപ്പറാണേ” എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. അർജന്റീന ആരാധകർക്ക് ഒട്ടും ആശ്വാസകരമല്ലാത്ത ഒരു മത്സരഫലമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്.
പന്തടക്കത്തിലും മറ്റ് കണക്കുകളിലും ചാമ്പ്യൻ ടീമിനെ ബഹുദൂരം പിന്നിലാക്കി സ്പെയിൻ ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട
ആവേശകരമായ പോരാട്ടത്തിൽ ഫെറാൻ ടോറസ് ആണ് സ്പെയിനിന് വേണ്ടി നിർണ്ണായകമായ ഗോൾ നേടിയത്. അതേസമയം, 93-ാം മിനിറ്റിൽ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അർജന്റീന എക്സ്ട്രാ ടൈമിൽ കളിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

