മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള ദാഹനുവിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ സായുധ സംഘത്തിന്റെ കവർച്ച. മൂന്നംഗ സംഘം തോക്കുകളുമായി എത്തിയാണ് അരക്കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
ജൂലൈ 20, 2026-നാണ് ഈ സംഭവം അരങ്ങേറിയത്. ലക്ഷ്മി ജ്വല്ലേഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മാസ്കുകളും ധരിച്ചെത്തിയ സംഘം ഇരച്ചുകയറിയത്.
കൈവശമുണ്ടായിരുന്ന നാടൻ തോക്കുകൾ കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം സ്വർണം കൈക്കലാക്കുകയായിരുന്നു. മോഷണശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സംഘം നിരവധി തവണ വെടിയുതിർത്തു.
മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമികൾ, തോക്കുകളും റൈഫിളുകളും പ്രദർശിപ്പിച്ചുകൊണ്ട് കവർച്ചാമുതലുകൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രദേശവാസികളുടെ മൊബൈൽ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ തടയാൻ ശ്രമിക്കാതിരിക്കാൻ ആകാശത്തേക്ക് വെടിവച്ചുകൊണ്ട് ഇവർ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

