തിരുവനന്തപുരം: ട്യൂഷൻ സെന്ററിലേക്ക് നടന്നുപോവുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികൻ പിടിയിൽ. പാങ്ങോട് കാഞ്ചിനട
സ്വദേശി അബ്ദുൾ റഷീദ് (69) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. സംഭവം നടന്നത് രണ്ടാഴ്ച മുൻപാണ്.
വൈകുന്നേരം മൂന്ന് മണിയോടെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് നടന്നുപോവുകയായിരുന്ന പന്ത്രണ്ട് വയസുകാരനെ പ്രതി ബൈക്കിലെത്തി ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
പ്രതിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി.
ദൃശ്യങ്ങളിൽ പ്രതി കുട്ടിയുമായി ബൈക്കിൽ പോകുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ അബ്ദുൾ റഷീദിനെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

