നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന സമരങ്ങൾ ഡൽഹിയിൽ ശക്തമാകുന്നു. സിജെപി (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം രണ്ടാം ദിവസവും ജന്തർ മന്തറിൽ തുടരുകയാണ്.
നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
ജൂൺ 21, 2026-ന് പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലും നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരത്തിന്റെ ഭാഗമായി ഒത്തുചേർന്നു. ശനിയാഴ്ച വൈകിട്ട് 5 മണി വരെയായിരുന്നു കോടതി സമരത്തിന് അനുമതി നൽകിയിരുന്നതെങ്കിലും, പ്രതിഷേധക്കാർ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
സിജെപി നേതാവ് അഭിജീത് ദീപ്കെ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും നിഷേധിക്കുന്നതായി സിജെപി ആരോപണം ഉന്നയിച്ചു.
ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. “ജൂൺ 27ന് മുൻപ് പ്രധാൻ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിരാഹാരം തുടങ്ങുമെന്നുമാണ് വാങ്ചുക് പറഞ്ഞത്.” ധർമേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

