തൃശൂര്‍ നഗരമധ്യത്തില്‍ സ്വരാജ് റൗണ്ടിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ധൻപതി നായിക് (27) എന്ന യുവാവാണ് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ 18-ാം തീയതി രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള കോരപ്പത്ത് ലൈനിലെ ഒരു കെട്ടിടത്തിലാണ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ധന്‍പതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവര്‍ രാത്രി ഈ കേന്ദ്രത്തിലെത്തുകയായിരുന്നു.
ഇതിനിടെ പണമിടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. മര്‍ദ്ദനവും അറസ്റ്റും
തര്‍ക്കത്തിനിടെ കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈന്, റുബീന ബീഗം, നശ്രിന്‍ അക്താര, മച്ചാനി ഖാതൂന്‍ എന്നിവര്‍ ചേര്‍ന്ന് ധന്‍പതി നായിക്കിനെയും കൂടെയുണ്ടായിരുന്നവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധന്‍പതി നായിക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മക്കറ മാജി പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
പ്രവര്‍ത്തനം രഹസ്യമായി
ഏഴ് മാസം മുമ്പാണ് ഒഡീഷ, അസം സ്വദേശികള്‍ ഈ കെട്ടിടം വാടകയ്ക്കെടുത്തത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധം കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ചെറിയ ഗേറ്റ് വഴിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും ഇവിടെ എത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളെ പിടികൂടി.
കേസിലെ മറ്റൊരു പ്രതിയായ ബിച്ചു നായിക് ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

