കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. മസ്തിഷ്ക വികാസത്തിനും ശാരീരികക്ഷമതയ്ക്കും ആവശ്യമായ വിഭവങ്ങൾ കൃത്യസമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ ഭാവി ആരോഗ്യത്തിന് മുതൽക്കൂട്ടാകും.
കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്: കോശങ്ങളുടെ പുനരുജ്ജീവനത്തിനും പേശികളുടെ ബലത്തിനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ശരീരത്തിൽ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാനും തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാനും സഹായിക്കുന്നതിനാൽ അയൺ അടങ്ങിയ ഭക്ഷണങ്ങൾ അതീവ പ്രാധാന്യമർഹിക്കുന്നു. കൂടാതെ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ പാൽ, തൈര്, ചീസ് തുടങ്ങിയവ ദിവസവും നൽകാൻ ശ്രദ്ധിക്കണം.
കുട്ടികളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകളെ പ്രതിരോധിക്കുന്നതിനും സിങ്ക്, വിറ്റാമിൻ സി എന്നിവ ഉൾപ്പെടുന്ന ആഹാരസാധനങ്ങൾ അനിവാര്യമാണ്. ശാരീരിക പ്രവർത്തനങ്ങളെ സജീവമായി നിലനിർത്തുന്നതിന് കാർബോഹൈഡ്രേറ്റ്സ് അത്യാവശ്യമാണ്.
ഇതിനായി ഗോതമ്പ്, ഓട്സ്, മില്ലറ്റ് തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ, നട്സ്, വിത്തുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് കുട്ടികളിലെ ഊർജ്ജം വർദ്ധിപ്പിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

