മാനന്തവാടിയിൽ വയോധികയുടെ കാതിലെ കമ്മൽ വലിച്ചൂരി കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
17-ാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, കുശലാന്വേഷണം നടത്തുന്നതിനിടെ വയോധികയെ കെട്ടിപ്പിടിക്കുകയും ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ കല്യാണി, യുവാവ് പോയതിന് ശേഷം മരുമകളോട് വിവരം പറയുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ കമ്മൽ കാണാതായതായി കണ്ടെത്തുകയുമായിരുന്നു. ഇടതു കാതിൽ അണിഞ്ഞിരുന്ന അര പവനോളം വരുന്ന കമ്മലാണ് പ്രതി അപഹരിച്ചത്.
കല്യാണിയുടെ മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയ കമ്മൽ അന്വേഷണസംഘം കണ്ടെടുത്തു.
ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

