തിരുവനന്തപുരം ഫോർട്ട് പൊലീസ് സബ് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്ന് നഷ്ടപ്പെട്ട 65 മൊബൈൽ ഫോണുകൾ പൊലീസ് സംഘം കണ്ടെടുത്തു.
ഐഫോൺ, ഗൂഗിൾ, സാംസങ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉയർന്ന നിലവാരമുള്ള ഫോണുകളാണ് അന്വേഷണത്തിൽ വീണ്ടെടുക്കാനായത്. ഏകദേശം 23 ലക്ഷം രൂപ വിപണി വിലയുള്ളതാണ് ഈ ഉപകരണങ്ങൾ.
തമ്പാനൂർ, ഫോർട്ട്, കരമന, കോവളം, നേമം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളെ അടിസ്ഥാനമാക്കിയാണ് നടപടി. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ സിഇഐആർ (CEIR) പോർട്ടലിൽ ഫോണുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം പൂർത്തിയാക്കിയത്. കേരളത്തിന് അകത്തും പുറത്തുമായി സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണുകളുടെ ഐഎംഇഐ (IMEI) നമ്പറുകൾ ട്രേസ് ചെയ്താണ് കണ്ടെടുക്കൽ നടത്തിയത്.
മോഷ്ടിക്കപ്പെട്ട് വിൽപന നടത്തിയവ ഉൾപ്പെടെയുള്ള ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായ ജയകൃഷ്ണൻ, വിനോദ് കുമാർ, ജോസഫ് ലിയോൺ, അരുൺ കുമാർ, അജിത്ത് കുമാർ, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ വിവേക്, ശരത്ത്, അനുരാജ്, അനു എസ്.
കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ കെ.
കാർത്തിക് കണ്ടെടുത്ത ഫോണുകൾ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

