കൊല്‍ക്കത്ത: ടി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ ടീം പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഗൗതം ഗംഭീര്‍ കര്‍ക്കശക്കാരനായ അച്ഛനെപ്പോലെയാണെന്നും നിരവധി സീനിയര്‍ താരങ്ങളുള്ള ഇന്ത്യന്‍ ടീമിന് ഈ ശൈലി യോജിക്കില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യന്‍ കോച്ചാവാന്‍ ഗൗതം ഗംഭീര്‍ എന്തുകൊണ്ടും യോഗ്യനാണ്. കാരണം, ഗംഭീർ ഒരു തുറന്ന പ്രകൃതക്കാരനാണ്. ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കണമെന്നും എങ്ങനെ നന്നായി കൊണ്ടുപോകണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം.അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യന്‍ കോച്ചാവാന്‍ യോജിച്ച ആളുമാണ്. ഇന്ത്യന്‍ ടീമില്‍ ഒരു വല്യേട്ടനെപ്പോലെ താരങ്ങളുടെ തോളില്‍ കൈയിട്ട് കാര്യങ്ങള്‍ നടപ്പാക്കാന്‍ ഗംഭീറിനാവും. പക്ഷെ നിരവധി സീനിയര്‍ താരങ്ങളുള്ള ടീമില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോച്ച് ശ്രമിക്കരുത്.ഗംഭീര്‍ കോച്ചായാല്‍ അതാകും സംഭവിക്കുക.ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ പെരുവഴിയെന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്.നിരവധി സീനിയര്‍ താരങ്ങളുള്ള ഒരു ടീമില്‍ ഈ രീതി പക്ഷെ യോജിക്കാനിടയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഐപിഎല്ലില്‍ ലഖ്നൗ ടീം മെന്ററായിരുന്ന ഗംഭീര്‍ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ഉപദേഷ്ടാവാണ്. സീസണില്‍ കൊല്‍ക്കത്തയെ ഒന്നാം സ്ഥാനത്തെത്തിച്ചത് ഗംഭീറിന്റെ മികവായതാണ് വിലയിരുത്തപ്പെടുന്നത്. കൊല്‍ക്കത്തക്ക് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാവാനായി ബിസിസിഐ സമീപിച്ചുവന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഗംഭീറോ ബിസിസിഐയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം 27വരെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ചെന്നൈ സൂപ്പര്‍ കിംഗ്സ പരിശീലകന് സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന് റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകന് ജസ്റ്റിന് ലാംഗര്‍ എന്നിവരെയും ബിസിസിഐ പരിഗണിച്ചിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]