

ചങ്ങനാശ്ശേരി നഗരസഭ ടൗൺഹാളിനു സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു ; ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയാണ് മരിച്ചത്
സ്വന്തം ലേഖകൻ
സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിൻ്റെ മകൻ കെ.ആർ. ആദിത്യനാണ് (കണ്ണൻ17) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 2 മണിയോടെ ആയിരുന്നു സംഭവം.
ചങ്ങനാശ്ശേരി നഗരസഭ ടൗൺഹാളിനു സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കുളത്തിൽ അടിത്തട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയായിരുന്നു.പ്ലസ്ടു പ്രവേശനത്തിനായി ഫലം കാത്തിരിക്കവെയാണ് അപകടം. സംസ്കാരം പിന്നീട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]